+91 4735 223737

info@pimtc.org

Assistant Vicar

Pimtc > Assistant Vicar
Assistant Vicar

Rev. JESIN TOM MATHEW

ലോകത്തിന്റെ വീണ്ടെടുപ്പുകാരനായ യേശുക്രിസ്തുവിന്റെ ദൗത്യം നിറവേറ്റുന്നതിന് നിയോഗിക്കപ്പെട്ട സഭയുടെ പ്രാദേശിക ഘടകമാണ് ഓരോ ഇടവകയും. ക്രിസ്തു വിശ്വാസികളുടെ പ്രാദേശിക തലത്തിലുള്ള കൂട്ടായ്മയെന്ന് ഇടവകയെ വിശേഷി പ്പിക്കാം. വിശ്വാസികളുടെ സമൂഹം ഏകമനസ്സും ഏക ഭാവവുമുള്ളവരായി ഒന്നിച്ച് കൂടിവരികയും ആത്മീകമായും ഭൗതികമായും പങ്കുവെയ്ക്കുകയും ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുമ്പോഴാണ് ഇടവക ജീവിതം അർത്ഥവത്താവുക. ക്രിസ്തുവിന്റെ ശിഷ്യനായ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപി തമായ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രാദേശിക ഘടകമായി ഒരു നൂറ്റാണ്ടുകാലം നക്ഷത്രശോഭ പോലെ പ്രശോഭിക്കുവാൻ പഴവങ്ങാടിക്കര ഇമ്മാനു വേൽ മാർത്തോമ്മാ ഇടവകയ്ക്ക് ഇടയായതിൽ ദൈവത്തിനു സ്തുതി സ്തോത്ര ങ്ങൾ അർപ്പിക്കുന്നു. ശതാബ്ദി ആഘോഷം കഴിഞ്ഞ കാലങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടവും ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടവും ആകട്ടെയെന്ന് ആശംസി ക്കുന്നു. ഒരു ചെറിയ തുടക്കത്തിൽ നിന്നും ദൈവം ഇത്രത്തോളം ഇടവകയെ വളർത്തി കാലോചിതമായി വിസ്തൃതവും മനോഹരവുമായ ഒരു ദേവാലയം നിർമ്മി ക്കുന്നതിന് സാധിച്ചു. ഇടവകയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലൂടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി തലമുറകളെ വാർത്തെടുക്കുന്നതിലുള്ള പങ്ക് ശ്രദ്ധേയമാണ്. കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധികളുടെ മദ്ധ്യത്തിൽ ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള എല്ലാ പരിപാടികളും വിജയകരമായി നടത്തുവാൻ ദൈവം മുഖാ ന്തിരം ഒരുക്കി. നടത്തിയ വിധങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നതിനും ഇടവകയായി ദൈവസന്നിധിയിൽ പുതുക്കി പ്രതിഷ്ഠിക്കുന്നതിനും ശതാബ്ദി ആഘോഷങ്ങളിലൂടെ സാധ്യമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

കുടുംബങ്ങളുടെ കുടുംബമാണ് ഇടവക. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മള മാകുമ്പോഴാണ് ഇടവക ധന്യമാകുന്നത്. കൂട്ടായ്മയാണ് ശക്തി. ബന്ധങ്ങൾ കൂട്ടായ് മയ്ക്ക് നിറമേകും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇടവക ഡയറക്ടറി ഇടവകാംഗങ്ങൾ തമ്മിൽ കൂടുതൽ അടുത്ത് അറിയുന്നതിനും കൂട്ടായ്മ ജീവിതം കൂടുതൽ സജീവമാക്കുന്നതിനും മുഖാന്തിരം ആകട്ടെയെന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

Rev. JESIN TOM MATHEW

  • (S/o Mr. V.J. Joseph & Mrs. Rachel Joseph) Mrs. Jeena Santhosh, Sandesh Joseph Manaloor House, Kottanadu P.O., Vrindavanam
  • Home Parish :
  • Mob : 8078110605
  • E-mail :