+91 4735 223737

info@pimtc.org

Edavaka Mission

Pimtc > Edavaka Mission
PIMTC

ഇടവക മിഷന്‍

കൊല്ലവര്‍ഷം 1068 (എഡി. 1893) മുതല്‍ സുവിശേഷവേലക്കായി വെള്ളാറമല കെ. ജി.തോമസ് പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ആവശ്യമായ ആത്മീയ പരിപോഷണത്തിനായി ശ്രീമാന്മാരായ കെ.കെ.തോമസ് കാര്യാട്ട്, റ്റി.റ്റി. തോമസ് താന്നിമൂട്ടില്‍, മാമൂട്ടുകണ്ടത്തില്‍ എബ്രഹാം, തേക്കാട്ടില്‍ ചാക്കോച്ചന്‍, മൂഴിക്കല്‍ ചാക്കോച്ചന്‍,
മാമ്മൂട്ടില്‍ കൊച്ചുകുഞ്ഞ്, ചീങ്കപ്പുറത്ത് കുഞ്ഞോമ്മ, എലിമുള്ളുമാങ്കല്‍ ചെറിയാന്‍ ഉപ
ദേശി, പുന്നമൂട്ടില്‍ മാത്തുണ്ണി ഉപദേശി, വെള്ളാറമല റ്റി. ഈപ്പന്‍, സി. എം. വര്‍ഗീസ് ചെത്തോങ്കര, എബ്രഹാം പുത്തന്‍കാവില്‍, കുളഞ്ഞിയില്‍ ഏബ്രഹാം, തേക്കടയില്‍ വര്‍ഗീസ് (കുട്ടംപേരൂര്‍ഉപദേശി), എലിമുള്ളുമാങ്കല്‍ അവറാച്ചന്‍ ഉപദേശി കോളാകോട്ട്ണ്ണൂണ്ണി ഉപദേശി, പി.എം. തോമസ് പറക്കുളത്ത്, വെള്ളാംകുഴിയില്‍ ഉണ്ണൂണ്ണി ഉപദേശി, എം. എം. തോമസ് മുരുപ്പേല്‍, എം. എം. വര്‍ഗീസ് മുരുപ്പേല്‍, കൊച്ചുകണ്ണാത്ത് തേക്കാട്ടില്‍, റ്റി. പി. തോമസ്, റോഷന്‍ സാം മാത്യു കൊന്നയ്ക്കല്‍, അലക്സ് ജോര്‍ജ്ജ് കൊട്ടിയാനിമേപ്രത്ത്, കെ.എസ്.ജോണ്‍ കണമൂട്ടില്‍ എന്നിവര്‍ കാലാകാലങ്ങളില്‍ പ്രവര്‍ത്തിച്ച് ഇടവകയെ ആത്മീയ ഉന്നതിയിലേക്ക് നയിച്ചു. കുമ്പനാട്ടു നിന്നും സൈക്കിള്‍ ചവിട്ടി റാന്നിയില്‍ വന്ന് പ്രേഷിതവേലയില്‍ വ്യാപൃതനായ വികാരി ജനറാള്‍ കലമണ്ണില്‍ ദിവ്യശ്രീ കെ. ഇ. ഉമ്മന്‍ കശീശ്ശായെ
നന്ദിയോടെ ഓര്‍ക്കുന്നു.