+91 4735 223737

info@pimtc.org

vicar

Pimtc > vicar
V I C A R

Rev. JOHNSON VARGHESE

 

റാന്നി-പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അതിന്റെ ദൗത്യനിർവ്വഹ ണത്തിൽ 100 സംവത്സരം പിന്നിട്ട അനുഗ്രഹീത സന്ദർഭത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും ഒരു ഇടവക ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിനും സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. ക്രിസ്തു ശരീരത്തിന്റെ ഭാഗമായ ഇടവക ഒരു ഇടത്തിന്റെ വകയാണ്. ഇടവക ദേശത്ത് പ്രതീക്ഷയും പ്രത്യാശയും പകർന്നു നൽകുന്ന ശുശ്രൂഷ നിറവേറ്റണമെങ്കിൽ ഇടവകയിലെ കുടുംബങ്ങൾ തമ്മിലും ഇടവകയിലെ ജനങ്ങൾ തമ്മിലും അർത്ഥവത്തായ ആശയസംവേദനം നടക്കണം. ഇടവക ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂട്ടായ്മയും ദൈവവുമായുള്ള ബന്ധത്തിന്റെ ദൃശ്യ അടയാളവും ദൈവരാജ്യത്തിന്റെ ആസ്വാദനവുമാണ്. അതിന് ഈ ഡയറക്ടറി സഹായകമാണെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

20 പ്രാർത്ഥനായോഗങ്ങളിലായി 521 കുടുംബങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ കുടുംബ മാണ് നമ്മുടെ ഇടവക. ഇടവക ജനങ്ങൾ ഐക്യതയോടെ പ്രവർത്തിച്ചതിന്റെ ഫല മായി സഹവികാരിയുടെ പാല് ചികിത്സാ സഹായ പദ്ധതി വിദ്യാഭ്യാസ സഹായം, മിഷൻഫീൽഡ്, ഭവന നിർമ്മാണ പദ്ധതികൾ ഉൾപ്പെടെയുള്ള ഇരുപതിന് പദ്ധതികൾ മാതൃകാപരമായി പൂർത്തീകരിക്കുകയാണ്.
ശതാബ്ദി ഇടവക ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിന് ആത്മാർത്ഥമായി സഹകരിച്ച സ്ഥാനസമിതി, ഡയറക്ടറി കമ്മറ്റി, എഡിറ്റോറിയൽ ബോർഡ് കൺവീനർ ശ്രീ. ജേക്കബ് തോമസ്, ചീഫ് എഡിറ്റർ ശ്രീലിനോട് വർഗീസ്, ഇടവക ചുമതലക്കാരി, സഹവികാരി സന്തോഷ് ജോസഫ് അച്ചൻ എല്ലാവരെയും അഭിനയിക്കുന്നു. ഇടവക യുടെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമാക്കി പ്രവർത്തിച്ച് എല്ലാവരെയും ഓർത്ത് ദൈവത്തിനു സ്തോത്രം കരേറ്റുന്നു. ഈ അനുഗ്രഹീത കാലയളവിൽ കുടുംബ മായി ഇടവകയിൽ ശുശ്രൂഷ ചെയ്യുന്നതിനും ദൈവജനത്തെ പരിപാലിക്കുന്നതിനും സാധിക്കുന്നത് ദൈവനിയോഗമായി കരുതി വസന്നിധിയിൽ മുട്ടുകുത്തുന്നു.

“ആകയാൽ എന്റെ സഹോദരങ്ങളേ നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നീങ്ങ ളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്ന് അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ” (1 കൊരി. 15:16) ഇടറിയുടെ പ്രവർത്തനങ്ങൾ തുടർന്നും അനുഗ്രഹിതമായി തുടരുവാൻ ഈ ഡയറി സഹായകമാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

Rev. JOHNSON VARGHESE

  • Home Parish :
  • Mob : 9495681929
  • E-mail : revjohnson@gmail.com