+91 4735 223737

info@pimtc.org

Church History

Pimtc > Church History

റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ എ ഡി 1922 (കൊല്ലവർഷം 1097) മുതൽ 2022 വരെയുള്ള നൂറുവർഷത്തെ സംക്ഷിപ്ത ചരിത്രം​

ലനാടിന്റെ മഹാറാണിയായി സഹ്യാദ്രിയുടെ തിലകക്കുറിയായി പമ്പാസരസ്സിന്റെ ഫലപുഷ്ടി നിറഞ്ഞ മണ്ണിൽ ആധ്യാത്മിക മൂല്യങ്ങളെ അടിസ്ഥാനശിലയായി സ്വീകരിച്ചുകൊണ്ട് നില കൊള്ളുന്ന അതിമനോഹരമായ ദൈവാലയമാണ് പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക.

ശതാബ്ദി നിറവിൽ ആയിരിക്കുന്ന ഇടവകയുടെ പൂർവ്വകാല ചരിത്രത്തിന്റെ ഏടുകൾ മറിച്ചു നോക്കുന്നത് തികച്ചും പ്രയോജനപ്രദ മാണ് എന്നു കരുതുന്നു. ദൈവാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ നമ്മുടെ റാന്നി ഗ്രാമം, അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, അതിനെ വലയം ചെയ്തിരിക്കുന്ന ചരിത്രസത്യ ങ്ങൾ, ഐതിഹ്യങ്ങൾ തുടങ്ങിയവ ഒഴിച്ച് നിർത്തുന്നത് യുക്തിക്ക് നിരക്കുന്നതല്ല. എന്നാൽ റാന്നിയിലെ ക്രൈസ്തവ വിഭാഗത്തെക്കുറിച്ചും പ്രത്യേകാൽ റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയെക്കുറിച്ചുമുള്ള കാര്യങ്ങൾ ആണ് ഇവിടെ പ്രധാന പ്രതിപാദ്യം.

രണ്ടാം ലോകമഹായുദ്ധാനന്തര ദൂഷ്യഫല ങ്ങളെ തുടർന്ന് ഈ ഇടവകയുടെ രജത ജൂബിലി ആഘോഷം നടന്നിട്ടില്ലാത്തതാകുന്നു. എന്നാൽ സുവർണ്ണ ജൂബിലി ആഘോഷം 1971 ൽ നടത്തു കയും അനുബന്ധമായി ഇടവകയുടെ ചരിത്ര ഗ്രന്ഥം ശ്രീ. എ. വി.തോമസ് എലിമുള്ളുമാങ്കലിന്റെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റി രൂപകല്പന ചെയ്യുകയുമുണ്ടായി. വ്യക്തമായ രേഖകളുടെ അഭാവത്തിൽ പൂർവ്വപിതാക്കന്മാരുടെ വായ്മൊഴി കൾ ആശ്രയിച്ചാണ് ഏതാനും കാര്യങ്ങൾ ഉൾപ്പെടു ത്തിയിരിക്കുന്നത് എന്ന് അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു.സി.വി.ജോർജ് അച്ചന്റെ അവതാരിക സാക്ഷ്യപ്പെടുത്തുന്നത്.