
സേവികാസംഘം
മലങ്കര മാര്‍ത്തോമ്മാ സഭയില്‍ സേവിക സംഘത്തിന് ആരംഭം കുറിച്ചപ്പോള്‍തന്നെ ഇടവകയിലും ശാഖ ആരംഭിച്ചു. ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും ഇടവകയെ സഹായിക്കുന്ന സംഘടനയാണ് സേവികാസംഘം. മുഴുവന്‍സമയ പ്രവര്‍ത്തകരായി മിസ്സ് കെ.ടി.മറിയാമ്മ കാര്യാട്ട്, സി. ടി.മറിയാമ്മ ചക്യാനിക്കുഴിയില്‍, വി. എം. റെയ്ച്ചല്‍
വെമ്മേലില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. മുഴുവന്‍ സമയ പ്രവര്‍ത്തകരും സംഘാംഗങ്ങളും ഇടവ
കയുടെ അഭിമാനമാണ്. പള്ളി പുതുക്കിപണി, സ്കൂള്‍ കെട്ടിടംപണി, പുതിയ പള്ളിപണി, പാരിഷ്ഹാള്‍ പണി സന്ദര്‍ഭങ്ങളിലെല്ലാം പണവും പ്രയത്നവും നല്കി സഹായിച്ചു. ഞായറാഴ്ചകളില്ഉച്ചയ്ക്ക് ശേഷം 10 ഭാഗങ്ങളിലായി സേവികാസംഘം കൂടിവരവുകള്‍ നടത്തപ്പെടുന്നു. ചൊവ്വാഴ്ചകളില്‍ സ്ത്രീ ജനങ്ങള്‍ക്കുവേണ്ടി ബൈബിള്‍ ക്ലാസുകള്‍ നടത്തപ്പെടുന്നു. ഭാരവാഹികള്‍ എന്നനിലയിലും സജീവ പ്രവര്‍ത്തകര്‍ എന്ന നിലയിലും
പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ
രുമായ എല്ലാവര്‍ക്കുമായി സ്തോത്രം കരേറ്റുന്നു.

റവ. ജോൺസൻ വര്‍ഗീസ്
പ്രസിഡന്റ്

റവ. ജോർജ് കോശി
വൈസ് പ്രസിഡന്റ്

Annamma Kochummen
വൈസ് പ്രസിഡന്റ്

Mrs. Sally Jacob Vayalukal
സെക്രട്ടറി & കൈസ്ഥാനസമിതിയംഗം

ശ്രീമതി ക്രിസ്റ്റാമ്മ തോമസ്, കാര്യാട്ട്
ട്രഷറാർ

Mrs. Alyamma Mathew (Gigi)
Jont. Secretary